ഓണേഴ്‌സ് ബിരുദം : ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനില്‍ അടച്ച് മോഡ് ഓഫ് അഡ്മിഷൻ (സ്ഥിരം/താത്കാലികം) തെരഞ്ഞെടുത്ത് ജൂണ്‍ 19ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളിൽ പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷന്‍ ലഭിച്ചവരും സ്ഥിര പ്രവേശം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളേജുകളിൽ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. താത്കാലിക പ്രവേശം തെരഞ്ഞടുത്തവർ കോളേജുകളില്‍ ബന്ധപ്പെട്ട് പ്രവേശം ഉറപ്പാക്കിയാല്‍ മതിയാകും. സ്ഥിരമായോ താത്കാലികമായോ പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പരാതികള്‍ ഉണ്ടാകുന്ന പക്ഷം സമര്‍പ്പിക്കുന്നത് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ആവശ്യമാണ്.